Pages

Saturday, May 19, 2018

ദുര്‍ബലര്‍


വിളിക്കണോ? വോയ്സ് നോട്ട് അയക്കണോ? അതോ ടെക്സ്റ്റണോ എന്നിങ്ങനെ പലവിധ ഒപ്ഷനുണ്ടെങ്കിലും അവയിലേറ്റവും പ്രയാസമേറിയത് ഓരോ അക്ഷരവും കുത്തിപെറുക്കി ടൈപ്പ് ചെയ്യല്‍ തന്നെയായിരിക്കും.
ലൗ ലെറ്റര്‍ എഴുതേണ്ട കാലത്ത് അതിനനവസരം കിട്ടാത്ത പയ്യന്‍ ( പയ്യനൊക്കെ മാറി നരച്ചുതുടങ്ങിയ പ്രായംതെറ്റിയവനായിട്ടുണ്ട്) ഇപ്പോ ടൈപ്പികൊണ്ടേയിരിക്കുകയാണ്. ഉറക്കം രണ്ടുദിവസത്തേത് വന്ന് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.


ഇഷ്ടപ്പെടുന്നവര്‍ എന്ത് കുറ്റം ചെയ്താലും ക്ഷമിച്ചുകൊടുക്കുകയെന്നത് മനുഷ്യന്‍റെ ഒരു ദുര്‍ബലതയാണ്. അല്ലെങ്കിലും മനുഷ്യരെല്ലാം ദുര്‍ബലരാണ്. ആ ദുര്‍ബലതയിലാണല്ലോ ജീവിതത്തിനൊരു ഉന്മേഷമുള്ളത്.അതില്ലാത്തവര്‍ അഹങ്കാരികളും ഭൗതികലോകത്തെ സുഖത്തെ തേടി അന്വേഷിക്കുന്നവരും യുസ്ഡ് ആന്‍റ് ത്രോ മനോഭാവക്കാരുമാവും. ആ ഒരു കീഴ്പ്പെടലിലും പ്രാക്ടിക്കല്‍ ചിന്തയിലുമിടക്കുള്ള ജീവിതമാണ് മനുഷ്യന് വേണ്ടത്. ബുദ്ധികൊണ്ട് പ്രാക്ടിക്കലാകുമ്പോള്‍ അവന്‍റെ ജീവിതം മെഷീന്‍പോലെയും സ്വാര്‍ഥതയുമായിരിക്കും.വികാരത്തിനടിമപ്പെടുന്നവന്‍ ചിലപ്പോള്‍ വിഷാദത്തിലും ആത്മഹത്ത്യയിലും എത്തിച്ചു ചേരും.
ഇതില്‍ രണ്ടാമത് പറഞ്ഞിടത്താണ് പലപ്പോഴും എത്തിയിട്ടുള്ളത്.ആരോ പിന്നില്‍ നിന്ന് പോയി മരിക്ക്, മരിക്ക് എന്ന് വല്ലാതെ മോട്ടീവ് ചെയ്യുന്നുണ്ട്. പക്ഷെ പോകില്ല, വൈറ്റ് ആന്‍ഡ് സീ എന്ന നിലപാടുമായി ആരുടെയൊക്കെയോ പ്രാര്‍ഥനയുമുണ്ട്.

പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് കുറെ ദിവസമായി തോന്നുന്ന വിഷാദരോഗം എന്ന അവസ്ഥയിലാണ് കുറച്ചായിട്ടുള്ളത്.ഇനി പ്രതീക്ഷിക്കവേ വേണ്ടെന്ന് എല്ലാവരും എന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.ആ എല്ലാവരില്‍ എല്ലാവരും ഉള്‍പ്പെടും. സത്യത്തില്‍ പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ.അതില്ലാത്തത് കൊണ്ടാവാം, ഭൗതിക ജീവിതത്തിലെ പലതിനോടും പ്രിയമില്ലാതെപോയത്.അത് ഇഷ്ടംപോലെ മുതലാക്കിയവര്‍ എത്രയോ ഉണ്ട്.അവരോട് പരാതിയില്ല.ലൈഫ് എന്ന ഈ പുഴ ഇങ്ങിനെ ഒഴുകിപോവട്ടേ..
അല്ലെങ്കിലും പ്രതികാരം കൊണ്ടുനടന്നിട്ടെന്ത് കാര്യം.അക്രമം വല്ലാതെ നേരിടുമ്പോഴും അവരോടൊന്നും പ്രതികാരമില്ലാതെ അവരെ സ്നേഹിക്കാന്‍ കഴിയുന്ന വിശാലമായ മനസ്സ് ലഭിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ..



സൈക്ര്യാട്ടിനെ കാണേണ്ട കേസായിട്ടും അതില്ലാതെ പ്രാര്‍ഥിച്ചു മുന്നോട്ട് പോവുകയാണ്.തലച്ചോറില്‍ ഉള്ള സെറട്ടോനിന്‍, ഡോപ്പമിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ വ്യക്തമായ സ്വാധീനം ഈ ചിന്തകള്‍ക്ക് പിന്നിലുണ്ട്.
അവരെ തോല്‍പ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടേ… എന്ന ഭ്രാന്തമായ എന്നാല്‍ വായിച്ചാല്‍ മനസ്സിലാകാത്ത ഭാഷയിലെഴുതി ഉറക്കിലേക്ക് വീഴട്ടേ…