Pages

Friday, August 12, 2011


മഷിയടയാളങ്ങള്‍

നിന്റെ ഡസ്‌കില്‍ എന്റെ പേരും
എന്റെ ഡെസ്‌കില്‍ നിന്റെ പേരും
മറ്റാര്‍ക്കും മനസ്സിലാകാത്ത രൂപത്തിലെഴുതി.

ഗ്രൗണ്ടിലെ മതിലില്‍
ലൗ ചിഹ്നത്തിലെഴുതിയ
പേരിലെ ആദ്യാക്ഷരങ്ങള്‍ നോക്കി
നാണിച്ചതെന്തിന്‌ ?

കണ്ണിറുക്കിയ സൂചനയില്‍
പ്രയാണമാരംഭിച്ച യാത്രകള്‍
അവസാനിച്ചത്‌ മറ്റൊരു നരകത്തിലായിരുന്നു.

Sunday, July 31, 2011

.. നോട്ടം ..


മതി

എല്ലാം ബോധ്യപ്പെടുത്താന്‍.

പോസ്‌റ്റ്‌മോര്‍ട്ടം വെട്ടിപൊളിച്ചടുക്കുകയുള്ളൂ....

പിച്ചി ചീന്തുന്നതിനേക്കള്‍ നല്ലത്‌

പോസ്‌റ്റ്‌മോര്‍ട്ടം തന്നെയാണ്‌.

Wednesday, May 4, 2011

നീ ഉസാമയുടെ ആളല്ലേ...?


ഇന്ന്‌ കേരളീയ സമൂഹത്തില്‍ നമ്മള്‍ ഒരു നിലപാടെടുക്കുമ്പോള്‍ ആകെ രണ്ട്‌ ഒപ്‌ഷനേ....ഉള്ളൂ എന്നാണ്‌ തോന്നുന്നത്‌.
ഡോ.ബി ഇഖ്‌ബാല്‍ അഭിപ്രായപ്പെട്ടത്‌പോലെ കേരളക്കാരന്റെ ചിന്താരീതി ഡിജിറ്റല്‍ സിഗ്നലിനെപോലെയാണ്‌.0,1 എന്നീ നമ്പറുകള്‍ മാത്രമെ ഇവിടെ പരിഗണിക്കൂ എ്‌ന്നതാണ്‌ ഇതിന്റെ പ്രത്യേകത.
ഏതെങ്കിലും വിഷയത്തെ വിമര്‍ശിച്ചാല്‍ അയാള്‍ പിന്നെ അനികൂലിക്കുന്ന വിഭാഗത്തിലായിരിക്കും എന്നതാണ്‌ ആ രീതിയുടെ പ്രത്യേകത.

ഉസാമ ബിന്‍ലാദനെ വധിച്ച വാര്‍ത്ത അറിഞ്ഞ ഉടനെ എന്റെ രണ്ട്‌ സുഹൃത്തുക്കള്‍ ഉടനെ ചോദിച്ചു

".നീ പാക്കിസ്ഥാനില്‍പോകുന്നില്ലേ..?

തമാശ രൂപേണയാണെങ്കിലും അവരെ അങ്ങിനെ ചോദിപ്പിക്കാന്‍ പ്രചോദിപ്പിച്ച കാര്യം ഓര്‍ത്തപ്പോഴാണ്‌ അതിന്‌ പിന്നിലെ അപകടത്തെ കുറിച്ച്‌ എനിക്ക്‌ പേടിയായത്‌.


ഉസാമ ബിന്‍ലാദനെ അനുകൂലിക്കുന്നവരാണ്‌ ഞാനടക്കമുള്ള ഇവിടത്തെ മുസ്‌്‌ലിംങ്ങള്‍ എന്ന്‌ ചിന്തിപ്പിക്കാന്‍തരത്തില്‍ കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്‌ എന്നിടത്താണ്‌ ഇതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ.
തിരുവനന്തപുരം ജില്ലയിലെ മുസ്‌്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കുറച്ചു മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു സര്‍വെ നടന്നിരുന്നു.
ഉസാമയെ പിന്തുണക്കുന്ന കാര്യമെല്ലാം ആ സര്‍വെയിലെ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ അതൊന്നും അന്വേഷിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക്‌ സമയമില്ല. ദുരൂഹത നിറഞ്ഞ ആ സര്‍വെ നടത്തിയതിലെ ആസുത്രകര്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും.

ഏതൊരു സംഭവവും നടക്കുമ്പോഴും ഇവിടത്തെ ഓരോ മുസ്‌്‌ലിം നാമധാരിയുടെയും ഉള്ളില്‍ അല്‍പ്പം സംഘര്‍ഷം നേരിടുന്നുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നു.എം എന്‍ കാരശ്ശേരി മാഷെപോലുള്ളവര്‍ക്ക്‌ ഇത്‌ ബാധകമല്ല. ഈ അഭിപ്രായത്തോട്‌ വിയോജിപ്പുള്ളവരുണ്ടാകാം.
മതസംബന്ധമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും അഭിപ്രായം നടത്തുമ്പോഴെല്ലാം ഞാന്‍ ഇടക്കിടെ അവരോട്‌ പറയും.
`ഞാന്‍ എന്‍ഡിഎഫുകാരനോ, ജമാഅത്തുകാരനോ..അല്ല. ആശയപരമായും ഏതൊരു തരത്തിലും അവരോട്‌ യോജിക്കുന്നുമില്ല. "

ഇത്രയെങ്കിലും പറയാതെ പലപ്പോഴും സംഭാഷണം പൂര്‍ത്തിയാക്കാന്‍ എനിക്ക്‌ കഴിയാറില്ല. കാരണം നിലപാടുകള്‍ അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ ഏത്‌ പക്ഷത്താണെന്ന്‌ വ്യക്തമാകേണ്ടത്‌ എത്രമാത്രം വിഷമം പിടിച്ച കാര്യമാണ്‌...?

Friday, February 25, 2011

സാഹിത്യ ക്യാമ്പ്‌



വായിച്ചിട്ട്‌ മനസ്സിലാകാതിരുന്നിട്ടും മനസ്സിലായവനെ പോലെ അയാള്‍ പറഞ്ഞു.
" ഈ കൃതിയുടെ പരിപ്രേക്ഷ്യം വളരെ വിശാലമാണ്‌.ഭൂത-ഭാവികാല സാധ്യതതകള്‍ ഇതിനുണ്ടെന്നാണ്‌ എന്റെ അഭിപ്രായം."
തന്റെ അടുത്ത കഥ പ്രസിദ്ധീകരിക്കാന്‍ പത്രാധിപരുടെ കൃതിക്ക്‌ ഇത്രയെങ്കിലും പറഞ്ഞേ പറ്റൂ..







വിമര്‍ശനം അറിയിക്കാന്‍ താത്‌പര്യപ്പെടുന്നു.

മാന്യത



"സ്‌ത്രീകളോട്‌ മാന്യമായി പെരുമാറാത്തവരാണ്‌ ഇന്നത്തെ സമൂഹം. ഇതൊരിക്കലും അനുവദിച്ചു കൂടാ... " വനിതാസെമിനാര്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ സാംസ്‌ക്കാരിക നേതാവിന്റെ നോട്ടം പതറുന്നുണ്ടായിരുന്നത്രെ.

Saturday, February 19, 2011

കാടിനുള്ളിലൊരു സാഹിത്യ ചര്‍ച്ച



കാളികാവ്‌ സാഹിതി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ കാളികാവ്‌ അരിമണലിലെ ആശ്രമത്തോട്‌ ചേര്‍ന്നുള്ള കാട്ടില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പില്‍ നിന്നുള്ള ഒരു ദൃശ്യങ്ങള്‍.ക്യാമ്പിന്റെ രണ്ടാം ദിവസമാണ്‌ എനിക്ക്‌ പങ്കെടുക്കാന്‍ സാധിച്ചത്‌. അത്‌കൊണ്ട്‌ കൂടുതല്‍ ഫോട്ടോകളൊന്നും എടുക്കാന്‍ സാധിച്ചില്ല.




കഥാകൃത്ത്‌ സുബൈദ നീലേശ്വരം (അബൂക്ക) സാഹിത്യ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ആശ്രമത്തോട്‌ ചേര്‍ന്നുള്ള കാട്ടില്‍ നടന്ന കഥാചര്‍ച്ച.കല്ലില്‍ ഇരിക്കുന്നത്‌ മുഖ്‌ത്താര്‍ ഉദിരംപൊയില്‍
കഥാ ചര്‍ച്ചയിലെ മോഡറേറ്റര്‍ കുഞ്ഞിമുഹമ്മദ്‌ അഞ്ചച്ചവിടി സംസാരിക്കുന്നു
രാജന്‍ കരുവാരക്കുണ്ട്‌, റഹ്‌്‌മാന്‍ കിടങ്ങയം, അബൂക്ക തുടങ്ങിയവര്‍ കസേരയില്‍