Pages

Thursday, October 28, 2010

രക്ത ബന്ധനം


തൊടരുത്‌
രക്തത്തില്‍
ഞെട്ടറ്റു വീഴും ഞാന്‍

അറം പറ്റാതെ
തളംകെട്ടി
ഉയിര്‍ത്തെഴ്‌ നേല്‍ക്കുന്നത്‌
ഏത്‌ ജീവിതത്തിലേക്കാണ്‌.

Tuesday, October 26, 2010

രക്തബന്ധത്തെ തൊടരുത്‌

ഇവിടെയാണ്‌
എന്റെ രക്തത്തിന്‌ മുറിവ്‌ പറ്റിയത്‌
ശൈശവത്തിലേറ്റ മുറിപ്പാട്‌
കാണാതിരിക്കാന്‍നോക്കിയത്‌
പച്ചപുതച്ച കല്ലായി പുഴയിലേക്ക്‌

ഇന്നും ഞാന്‍ വന്നിരിക്കുന്നു
രക്തബന്ധത്തിന്റെ
ഞെട്ടറ്റുപോയത്‌ തുന്നിച്ചേര്‍ക്കാന്‍
നഷ്ടപ്പെടുന്ന ബോധം
തിരിച്ചെടുക്കാന്‍
ഇവിടെയുണ്ടോ കാണുവാനൊരു
പച്ച നിറമെങ്കിലും