Apolitical intellectuals
of my sweet country,
you will not be able to answer.
A vulture of silence
will eat your gut.
Your own misery
will pick at your soul.
And you will be mute in your shame - Otto Rene Castillo
of my sweet country,
you will not be able to answer.
A vulture of silence
will eat your gut.
Your own misery
will pick at your soul.
And you will be mute in your shame - Otto Rene Castillo
ജീവിതത്തെ
കുറിച്ചെഴുതുന്നത് എന്തോ
മോശകരമായ പ്രവൃത്തിയാണത്രെ..
ഫിലോസഫി..
ബുദ്ധി
ജീവി , ചിന്തകന്‍
എന്നൊക്കെ മുദ്രകുത്തി നിങ്ങളെ
അവര്‍ നിരുത്സാഹപ്പെടുത്തും.
കാരണം
ചില സത്യം പറയുന്നവരെ ആര്‍ക്കും
ഇഷ്ടപ്പെടില്ല.അല്ലെങ്കിലും
മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്
ക്രമമപ്പെടുത്തുന്നതാണല്ലോ
നമ്മുടെ ജീവിതം.
ഉപരിപ്ലവമായി
സംസാരിക്കുക,
ആഴത്തിലേക്ക്
ഇറങ്ങാതിരിക്കുക എന്നൊക്കെയാണ്
അധികപേര്‍ക്കും ഇഷ്ടം.അല്ലാത്തപക്ഷക്കാര്‍
അറുബോറന്മാരാണത്രെ...
എന്നാണ്
ഇനി നമ്മള്‍ ജീവിക്കുക ?
നാളെകളെ
കുറിച്ചുള്ള ആശങ്കകളില്‍,
വേവലാതികളില്‍
തളക്കപ്പെട്ടതായിരിക്കും
വര്‍ത്തമാനകാലത്തെ
ജീവിതം.പ്രവാസിയെപ്പോലെ..
നാളെകളിലെ
ജീവിതത്തെ പ്രതീക്ഷിച്ച്
വര്‍ത്തമാനത്തില്‍ ജീവിക്കാന്‍
മറന്നുപോകുന്നവര്‍,
സമ്പാദിക്കുകയാണ്.
നാളെകളില്‍
സന്തുഷ്ട ജീവിതം നയിക്കാമെന്ന
മോഹത്തില്‍.
പക്ഷെ
നാളെകള്‍ ഉണ്ടാകുന്നുണ്ടോ?
ഇല്ല.
പകരം ജീവിതം
ഒരു ചക്രത്തെപ്പോലെ കറങ്ങിയതു
തന്നെ