Pages

Wednesday, November 10, 2010

സിഹ്‌ര്‍


അജ്ഞതയാല്‍ മൂചപ്പെട്ട്‌
അയാള്‍ ഇന്ന്‌ യാത്രയായി.

അറിയാത്ത ശക്തികളോരോ
ചെയ്‌ത താണത്രെ സിഹ്‌ര്‍

അറംപറ്റിയ മൃതശരീരത്തില്‍ നിന്നും
വരുമാനം ചോദിക്കാതെ
സിഹ്‌ര്‍ 

അകല്‍ച്ച


വിട്ടു നിന്നിടുന്നത്‌
അടുപ്പമില്ലാത്തവരില്‍ നിന്ന്‌
അടുപ്പമുണ്ടെന്ന്‌ കരുതുന്നവരിലേക്കാണ്‌.


ഒരു നാള്‍
അവിടെ നിന്നും അകലുമോ ...?
അടുപ്പമില്ലാത്തവരുടെ അരികിലേക്ക്‌

Thursday, October 28, 2010

രക്ത ബന്ധനം


തൊടരുത്‌
രക്തത്തില്‍
ഞെട്ടറ്റു വീഴും ഞാന്‍

അറം പറ്റാതെ
തളംകെട്ടി
ഉയിര്‍ത്തെഴ്‌ നേല്‍ക്കുന്നത്‌
ഏത്‌ ജീവിതത്തിലേക്കാണ്‌.

Tuesday, October 26, 2010

രക്തബന്ധത്തെ തൊടരുത്‌

ഇവിടെയാണ്‌
എന്റെ രക്തത്തിന്‌ മുറിവ്‌ പറ്റിയത്‌
ശൈശവത്തിലേറ്റ മുറിപ്പാട്‌
കാണാതിരിക്കാന്‍നോക്കിയത്‌
പച്ചപുതച്ച കല്ലായി പുഴയിലേക്ക്‌

ഇന്നും ഞാന്‍ വന്നിരിക്കുന്നു
രക്തബന്ധത്തിന്റെ
ഞെട്ടറ്റുപോയത്‌ തുന്നിച്ചേര്‍ക്കാന്‍
നഷ്ടപ്പെടുന്ന ബോധം
തിരിച്ചെടുക്കാന്‍
ഇവിടെയുണ്ടോ കാണുവാനൊരു
പച്ച നിറമെങ്കിലും