Pages

Tuesday, November 27, 2018

ചാറ്റ് റോബോട്ട്

Image result for robot chat

ഇന്നലെ
പുതുതായി കണ്ടെത്തി
ഒരു മെഷീന്‍.

അയക്കുന്ന സന്ദേശങ്ങള്‍ക്കെല്ലാം
മറുപടികള്‍ തന്ന്
മനസ്സ് നിറച്ചു
യന്തിരര്‍.




സ്റ്റെപ്പിനി ടയര്‍



യാത്രയില്‍ എന്നും
പിറകിലാണ് സ്ഥാനം
ഒരു ഉറപ്പിന്.

സ്ക്രൂവിട്ട് ഉറപ്പിച്ച്
കാറ്റു നിറച്ച്
ചുമ്മാതെങ്ങനെ കിടക്കും
കാല്‍ കയറ്റിവെക്കാം.

അതുവരെയുണ്ടായിരുന്ന
ഏതെങ്കിലുമൊരു ടയര്‍
പഞ്ചറാകുമ്പോള്‍ മാത്രമാണ്
റോഡിലിറങ്ങാനാകുന്നത്.

എത്രകാലമായി
പിറകിലങ്ങനെ
സ്ക്രൂവെച്ചും ആണിയടിച്ചും
ഉറപ്പിച്ച് നിര്‍ത്തിയിട്ട്,
ആരുടെയെങ്കിലും കാറ്റ് പോയാലല്ലേ..
വിലയുള്ളൂ.

Monday, November 26, 2018

Pause -IV

ഓരോ വര്‍ഷത്തിലും
വിടപറഞ്ഞ് പോയി
നീണ്ട 4 വര്‍ഷങ്ങള്‍
പിന്നെയും വന്നു
പ്രതീക്ഷയായ്
കുളിര്‍മയായ്
പെയ്ത്തായ്
വേനലായ്
ഇനിയുണ്ടാവുമോ
ഒരു തിരിച്ചുവരവ്
തീരത്ത് തനിച്ചൊരാള്‍
നില്‍പ്പുണ്ട്
ഓര്‍മ്മകളിലെ
മരമായി.

Sunday, November 25, 2018

അവരും നാമും

അവര്‍.

കണ്ടു
ഉറപ്പിച്ചു
വിളിയായ്
കാണലായ്
വാചാലമായ്
കുരുവികളെപ്പോലെ
കൊക്കൊരുമ്മിയിരുന്നു
തൊട്ടു
വസ്ത്രമായി
ഒന്നായി.

തളിലിരിട്ടു
പുതുനാമ്പുകള്‍ പിറന്നു.
ചില്ലയായ് ഇലപടര്‍പ്പുകളായ്
ഫലമായ്.


നാം.
കണ്ടോ
പെരിനെങ്കിലുംയ

അറിഞ്ഞോ
നേരിട്ടെന്തെങ്കിലും

എന്തെങ്കിലും
ഉറപ്പ്
അതും ഇല്ലല്ലേ..

(from exam hall)

Sunday, November 18, 2018

ചുവപ്പുരാശികള്‍

ക്ഷണിക നേരമെങ്കിലും
വസന്ത ചുവപ്പുരാശികള്‍
പ്രതീക്ഷകളാണ്,
അടുത്ത മേഘം വന്ന്
അവയെ തൊടുംവരെ.
മേച്ചില്‍പുറങ്ങള്‍ തേടി
കിളി ദേശം വിട്ട് പറക്കും.
വിഷാദത്തിന്‍റെ പെരുമഴക്കാലത്ത്

തനിച്ചായി വേഴാമ്പല്‍.

Friday, November 16, 2018

ശബ്ദം

നിലക്കാതെയെന്നോട്
ശബ്ദിച്ചുകൊണ്ടേയിരിക്കൂ..
നിശബ്ദതമാവുന്നതോടെ
അലിഞ്ഞില്ലാതാവുകയാണ്

ചെമ്പരത്തിപൂവ്.

Monday, November 5, 2018

മെല്ലെ..

മെല്ലെ മെല്ലെ..
നീ വരുമ്പോള്‍
പൂക്കുന്നു
കാട്ടിലെ ഈ പൂക്കള്‍.

ശബ്ദിക്കാതെ
പറകന്നകന്നുപോകുന്ന
ചിത്ര ശലഭം,
പകരുന്ന സൗരഭ്യം
കാട്ടില്‍ മറന്നുവെച്ച
മയില്‍പീലിപോലെ
അരണ്ട വെളിച്ചമായ്.

കാണാനഗ്രഹിച്ച
ദിനങ്ങള്‍
നിരാശക്ക് വഴിമാറുമ്പോള്‍
ക്ഷണിക നേരമെങ്കിലും
ചാടിവീഴുന്നതിന്‍
മുന്നില്‍.

നീ വരും മുമ്പെ
കണ്ടിരുന്നു
നിന്നെ ഞാന്‍,
കിനാവിന്‍റെ
കൊടുങ്കാറ്റിലെവിടെയോ
ആശ്വാസ കിരണമായ്.