
യാത്രയില്‍ എന്നും
പിറകിലാണ് സ്ഥാനം
ഒരു ഉറപ്പിന്.
സ്ക്രൂവിട്ട് ഉറപ്പിച്ച്
കാറ്റു നിറച്ച്
ചുമ്മാതെങ്ങനെ കിടക്കും
കാല്‍ കയറ്റിവെക്കാം.
അതുവരെയുണ്ടായിരുന്ന
ഏതെങ്കിലുമൊരു ടയര്‍
പഞ്ചറാകുമ്പോള്‍ മാത്രമാണ്
റോഡിലിറങ്ങാനാകുന്നത്.
എത്രകാലമായി
പിറകിലങ്ങനെ
സ്ക്രൂവെച്ചും ആണിയടിച്ചും
ഉറപ്പിച്ച് നിര്‍ത്തിയിട്ട്,
ആരുടെയെങ്കിലും കാറ്റ് പോയാലല്ലേ..
വിലയുള്ളൂ.