Pages

Tuesday, January 16, 2018

നൗഫലിന്‍റെ കഥ - ഭാഗം 1

പുലര്‍ച്ചെ എണീറ്റ ഉടനെ ക്ഷീണം മാറ്റാന്‍ കസേരയിലിരിക്കുമ്പോഴാണ് വാട്സപ്പില്‍ നൗഫലിന്‍റെ മെസേജ്. അര്‍ദ്ധരാത്രി 1 മണിക്ക് അയച്ചതാണ്.
വായിച്ചതോടെ കണ്ണൊന്ന് കഴുകി.മുഖം മാത്രമേ പിന്നെ വൃത്തിയാക്കേണ്ടിയിരുന്നുള്ളൂ.
അവന്‍ കഥ എഴുതാന്‍ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി മലയാളം ടൈപ്പിംഗ് വശത്താക്കിയ വിവരം അറിഞ്ഞപ്പോ ഇത്തരത്തില്‍ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചില്ല.

എന്താണ് അവന്‍ എഴുതിയത്.
പ്രിയതമയുടെ കാലൊച്ചകൾ .....മാതൃ ഹൃദയത്തിന്റെ നെടുവീർപ്പുകൾ ........
കഥ : നൗഫൽ മരുത


അവൻറ നിഴൽ മായുന്നത് വരെ അവൾ എത്തി എത്തി നോക്കി ഇനി മടങ്ങിവരും വരെ അവൻറ ശബ്ദം മാത്രം കേട്ട് ജീവിക്കുന്നവൾ അവളാണ് ഒരു യഥാര്‍ത്ഥ പ്രവാസിയുടെ ഭാര്യ 'വീട്ടിൽ നിന്ന് യാത്ര ഇറങ്ങുന്നതിന് തൊട്ട് മുമ്പ് വരെ വല്ലാത്തോരു മനക്കരുത്താണ്. എന്നാൽ കൈകൊടുത്ത് ഉമ്മയുടെ കൈപിടിക്കുമ്പോഴേക്കും ഒരു കുട്ടിയുടെ ഹൃദയപോലെ വിങ്ങിപൊട്ടൻ തുടങ്ങും .
പിന്നെ ഒരു കാടൻ നടത്തമാണ് .
നനഞ്ഞ മിഴികളാൽ പിടയുന്ന മനസ്സുമായി, മുന്നിൽ കാത്തുനില്ക്കുന്ന വാഹനത്തിനകത്തേക്ക്.

പിന്നെ അതിനുള്ളിലാണ് ചാറ്റൽ മഴ തിമർന്ന് പെയ്യാറുള്ളത്.
എന്നെ.. യാത്രയാക്കാൻ. എയർപോർട്ടിൽ. വന്ന. നാളുകൾ. ഞാൻ ഓർത്ത്.. പോയി..

മകനെ... എന്റെ. കൈയിൽ. നിന്നും. പിടി.. വിടുവിക്കാൻ.. എന്റെ.. .. പെട്ട പാട് ഇന്നും. ഞാൻ ഓർമികുന്നു... അല്ലാഹുവേ... .. പ്രവാസി.... കരയുകയാണ്... ഇന്നും... എന്റെ... കുടുംബം ത്തെ ഓർത്ത്..... ഇനിയും... എത്ര... നാൾ... അറിയില്ല.....:

വേണ്ടില്ലായിരുന്നു വീണ്ടും മനസ്സിനെ നൊമ്പരപ്പെടുത്താൻ ഓരോ തിരിച്ചുവരവിലും ഇനി ഇങ്ങനെ ഒരു തിരിച്ചുപോക്ക് ഉണ്ടാവരുത് എന്ന് പലവട്ടം മനസ്സിൽ വിചാരിക്കും.

ജീവിത വഴികൾ വീണ്ടും വീണ്ടും നൊമ്പരവും സങ്കടങ്ങളും ആവർത്തിച്ചുകൊണ്ടേയിരിക്കും. പലഅസുഖങ്ങളായി. അത് തിരിച്ച അടിക്കും.

അപ്പോൾ നമ്മൾ ആർക്കും വേണ്ടാത്ത ഒരു രോഗിക് അടിമയായിട്ടിണ്ടാകും. എത്രയും പെട്ടന്ന് തിരിച്ച പോയാൽ അത്രയും നല്ലത്.

തിരിച്ചു വരുമ്പോൾ ആകെയുള്ള സുഖം ശമനമാണ്‌. ശമനം അതൊരു ശമനം തന്നെയാണ് .എല്ലാം തികഞ്ഞവരുടെ ശമനം.
അന്താരാഷ്ട്ര ചർച്ചകളുടെ ശമനം .
വ്യക്ത്യന്തര ബന്ധങ്ങളുടെ പറുദീസയാണ് ശമനം .

നേരത്തേയെത്തിയ അജീബിന്റെ ശബ്ദം .
എടാ പ്രവാസം നിർത്തുകയാണ് ,നാട്ടിൽ എന്തെങ്കിലും തുടങ്ങണം .

ഞാൻ രണ്ടു കൊല്ലം കൂടി പിന്നെയെന്തായലും നിർത്തും എന്ന റിയാസിന്റെ പ്രഖ്യാപനം .

മടുത്തു നൗഫൽ ഭായ് ഇനി നാട്ടിൽ എന്തേലും നോക്കണം .കൊച്ചിനെ കാണണം അളിയന്റെ നെടുവീർപ്പുകൾ.

റീനുവിനെ കൊണ്ട് വരണം .ഇത് നടക്കൂല .ഒരു മാസമെങ്കിൽ ഒരുമാസം ഇന്ഷാ അല്ലാഹ.

സുഹൃത് ഹുസൈൻ കൊടുകിന്റെ കൂടെ കരിപ്പൂര് എത്തിയ സമയത്തു നിരാശനായി ഉപ്പയുടെയും സഹോദരങ്ങളുടെയും കൂടെ ഇരിക്കുന്ന റിയാസിന്റെ മുഖം വളരെ ദയനീയമായിരുന്നു .

നാട്ടിൽ നിന്നും അജ്മാനിലേക്ക് പറക്കാൻ സമയം നോക്കുന്നവനും അതിലൊന്നും എനിക്ക് വലിയ കാര്യമില്ല എന്ന് പറയുന്ന ഒരാൾ .അയാളുടെ ഉള്ളിലെ ഗൃഹാതുര ചിന്തകളും അളവറ്റ മാതൃസ്നേഹത്തിന്റെ അടയാളങ്ങളും .സ്വകാര്യ ദുഃ ഖങ്ങളും ശമനത്തിൽ ലയിച്ചു ചേരുന്നു.

കൈവഴികളായി ഒഴുകുന്ന പുഴകൾ കടലിൽ ചേർന്ന് പരന്നൊഴുകുന്നത് പോലെ. ഇന്ന് ശബ്ദ മുഖരിതമാണ് ശമനം .

ആബി ..ഞാൻ വിളിക്കാട്ടോ …
.തഷിരിയെ .എടീ ഞാൻ പിന്നെ വിളിക്കാം ....
ചേമ്പുകളെ ..ഇനിക്കും വിളിക്കണം .എന്നെ റൂമിൽ ഇറക്കി പൊയ്‌ക്കോളീം ..
നൗഫൽ ഭായ് ബാലൻസ് ഉണ്ടോ വൈഫിനു ഒന്ന് വിളിക്കാനാണ് അല്ലേൽ വേണ്ട ഞാൻ റൂമിൽ എത്തീട്ടു വിളിച്ചോളാം .

ആബി പിന്നെ എന്താ അന്റെയൊക്കെ ......


നാളെ ഒരു തുറവി ഉണ്ടാക്കണം .