Pages

Tuesday, September 4, 2018

എത്തിപ്പെട്ട വഴികള്‍


ഇന്ന്
വന്നിരുന്നു ഞാന്‍
നിന്‍റെ ചാരത്ത്.
നീ അറിഞ്ഞിട്ടുണ്ടാകില്ല.
അല്ലെങ്കിലും
എന്നാണ് നീ അറിഞ്ഞിട്ടുള്ളത്.

നമുക്കിടയില്‍
ഒരു മതിലുണ്ടായിരുന്നു.
ശരീരത്തിന്‍റെ അസുഖത്തിന്
ശരീരത്തില്‍ തന്നെ മരുന്നുണ്ടെന്ന്
എഴുതിവെച്ച മതില്‍.
കേശവന്‍നായരുടെ
മുമ്പില്‍ തീര്‍ത്ത
അതെ മതില്‍
നമുക്കിടയില്‍.

ഇരുവഞ്ഞിപ്പുഴയോരത്ത്
മഴ നനഞ്ഞു നിന്ന്,
കെട്ടിടത്തിന് ചുറ്റും
നെട്ടോട്ടമോടിയത്
ആകാശത്തിന്നറിയാം.

മരങ്ങള്‍ താണ്ടിയുള്ള
യാത്രയില്‍
മഴയില്‍ ഹൃദയം കുളിര്‍ന്നു.

ക്ഷണിക്കാതെ വന്ന
മിന്നാമിനുങ്ങള്‍
അല്‍പ്പ നേരമെങ്കിലും
കൂരിരുട്ടായ ജീവിതത്തില്‍
വെളിച്ചം പകര്‍ന്നപോലെ.

Why did I go there ?
There was no answer

പോകാതിരിക്കാന്‍ ശ്രമിച്ചു
പക്ഷെ
ഹൃദയത്തിന്‍റെ തടവറ
തീര്‍ക്കും വേലികള്‍.


അങ്ങോട്ടിറങ്ങിയതല്ല
എന്നിട്ടും
നിന്‍റെ നിശ്ചയം
എന്നെ
അവിടെയെത്തിച്ചു.