Pages

Tuesday, April 18, 2017

നിലച്ചുപോകുന്ന നാദങ്ങള്‍

നിസ്സാഹയതയുടെ മൗനങ്ങളില്‍ നിന്നാണ് വാക്കുകള്‍ കീഴ്പ്പെടുത്തുക. അത് എവിടെയെങ്കിലും കുറിച്ചു വെക്കുമ്പോഴേ ആശ്വാസം കിട്ടുന്നുള്ളൂ എന്നത് ഒരു ലഹരിയായി കീഴ്പ്പെടുത്തിയിരിക്കുന്നു.അത്തരം നിസ്സാഹായത ആരോടും പറയാതെ , അടക്കിപ്പിടിച്ച് ദൈവത്തോട് മാത്രം പറഞ്ഞാല്‍ പോരേ ? അപ്പോഴും ഇത്തരമൊരു മുറിവേറ്റ ഹൃദയം ഇവിടെ ജീവിച്ചിരുന്നു എന്ന് ദൈവത്തിന്‍റെ പ്രതിനിധികളെ ബോധ്യപ്പെടുത്താനോ ജീവിതത്തില്‍ മുന്നേറുമ്പോള്‍ വന്ന വഴിയില്‍ ഇങ്ങിനെയൊക്കെയായിരുന്നു എന്ന തിരിച്ചറിയാനോ ഒക്കെയുള്ള ശ്രമമാണ് എഴുത്ത്.

ലക്ഷ്യങ്ങളില്ലാതെ ജീവിക്കുമ്പോഴും മുറിയില്‍ ഏകാന്തമായി മനസ്സിന്‍റെ നഗ്നതയില്‍ ഇരിക്കുമ്പോഴുമാണ് എന്നിലെ ഞാനുണരുന്നത്.അതായത് എന്നിലെ എഴുത്ത് ഉടലെടുക്കുന്നത് എന്ന പറയുന്നതാകും ശരി.എഴുതി തീര്‍ക്കുന്നതോടെ താത്കാലികമായ ആശ്വാസത്തിനുള്ള ശ്വാസമെടുക്കലാണത്.

നിസ്സാഹയരായി മാറുമ്പോള്‍ മതത്തിലാണ് അധികപേരും അഭയം പ്രാപിക്കുക. സ്നേഹിക്കുന്നത് പോലും മതപരമായി തെറ്റാണെന്നാണ് പല പ്രഭാഷണങ്ങളില്‍ നിന്നും കേട്ടുകൊണ്ടേയിരിക്കുന്നത്.മനസ്സില്‍ സ്നേഹം കൊണ്ടു നടക്കുന്നത് തെറ്റല്ലെങ്കിലും എതിര്‍ ലിംഗത്തിലെ സ്നേഹഭാഷിണിയോട് സംസാരിക്കുന്നതും കാണുന്നതും എല്ലാം തെറ്റായിട്ടാണ് പരഗണിച്ചുവരുന്നത്.വ്യഭിചാരമെന്ന വന്‍ പാപത്തിലേക്ക് എത്താതിരിക്കാനാകാം മതം അത്തരമൊരു മുന്‍കരുതലെടുക്കുന്നത്.ആയതിനാല്‍ ഇപ്പോള്‍ സംസാരമില്ല, ചിരിയില്ല കാണല്‍ പോലും വിരളം.

എല്ലാം അല്ലാഹുവിന് വേണ്ടിയാണല്ലോ
എന്ന ചിന്തയാണ്. യോജിക്കുന്നതിലും വിയോജിക്കുന്നതിലുമെല്ലാം ആത്യന്തികമായി ദൈവത്തിലേക്കുള്ള സമര്‍പ്പണമാണ്. നിന്‍റെ വിശ്വാസം കൊണ്ടു നടക്കുന്നയാളുകളാണെന്ന് കരുതിയാണ് അടുത്തിട്ടുള്ളത്.അല്ലാതെ കേവലം തൊലിയുടെ പളപളപ്പോ സംസാരത്തിന്‍റെ സൗകുമാര്യത്തിലോ അല്ല.ഇപ്പോള്‍ മൗനം അവലംബിക്കുന്നതും അല്ലാഹുവിനെ ഓര്‍ത്തിട്ടാണ്. ഈ മൗനത്തിന് ഹൃദയം ഏറെ വിലകൊടുക്കുന്നുണ്ട്. വേദനയുടെ വില. നിസ്സാഹായതയുടെയും. ക്ഷമിച്ചതിന്, നിന്നെയോര്‍ത്ത് മാറി നിന്നതിന് അല്ലാഹുവേ... നിന്‍റെ പരിഗണനയുണ്ടാകുമെന്ന വിശ്വാസത്താലാണ് എല്ലാം.


പ്രവാചകര്‍ പറഞ്ഞു. ശേഖരിച്ചത് ഇവിടെ നിന്ന് 
هكذا قال رسول الله عليه الصلاة والسلام (ما تركت بعدي فتنةً أضر على الرجال من النساء)متفق عليه

എന്‍റ സമുദായത്തിലെ പുരുഷന്മാര്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം അത് സ്ത്രീകളിലൂടെയായിരിക്കും.

فاتقوا الدنيا واتقوا النساء ،تخصيص لأعظم فتنة وأعظم شهوات هذه الدنيا وهي النساء

മറ്റൊന്ന് സ്ത്രീകളെ സൂക്ഷിക്കണമെന്ന മുന്നറിയുപ്പുാമായുള്ളതാ..


ഓരോ സാഹചര്യങ്ങള്‍ വരുമ്പോഴും അതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിറങ്ങുകയെന്നത് എന്നും പ്രയാസം സൃഷ്ടിക്കുന്നതാണ്.അത്തരത്തില്‍ മേല്‍പറഞ്ഞ ഹദീസിന്‍റെ പശ്ചാത്തലത്തിലിറങ്ങി പരിശോധിക്കുമ്പോള്‍ അപകരവും എന്നാല്‍ പിന്തിരിപ്പനുമെന്ന് ഇന്നത്തെ സമൂഹത്തിന് തോന്നുന്നതുമായ കാര്യങ്ങളിക്കും എത്തുന്നുണ്ട് എന്നതാണ് സത്യം.

ഉദാഹരണമായി ഈ ഭാഗം നോക്കുക.
 فعملُ المرأة بين الرجال من غير المحارم فتنةٌ تضعها على الطريق الْمُوصل إلى ما لا تُحمَد عقباه مما حرَّم الله 

The work of women among non-mahram men is a fitnah that puts them on the
path that leads to what is undesirable for what is forbidden to
Allaah


അപ്പോള്‍ ഇന്നത്തെ ഭ്രാന്തന്‍ ചിന്ത ഇപ്പോള്‍ അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.