Pages

Sunday, April 2, 2017

കളിയാരവങ്ങള്‍ക്കിടയിലെ കനല്‍


02-04-2017 - Time 2.15 Am
ഏതൊരു സന്തോഷ വേളയിലും ഉള്ളില്‍ ദുഖമുണ്ടെന്ന് തിരിച്ചറിയുന്ന ദിനങ്ങള്‍.
ഒരു വശത്ത് വേദിയില്‍ പാട്ടും നൃത്തവും അരങ്ങു തകര്‍ക്കുകയാണ്.
രണ്ടു വശത്തും നിറയെ മനുഷ്യര്‍.
വേദിയില്‍ സംഗീതമൊഴുകുന്നു.
കയ്യടിച്ചും ഒച്ചവെച്ചും അവതരാകരും പ്രോത്സാഹിപ്പിക്കുന്ന കാണികളും.
ഒരേയൊരു പ്രവേശന കവാടമുള്ള വേദി.
തെക്ക് വശത്തുള്ള കടലൊന്ന് കലി തുള്ളിയാല്‍....

ഇറങ്ങി നടന്നു.
എന്നും ആള്‍ കൂട്ടത്തില്‍ നില്‍ക്കാറില്ലല്ലോ..
ഉമ്മ പറയുംപോലെ, നീ മാത്രം എന്താ ഇങ്ങിനെയായത്... വേറിട്ടൊരു ജന്മം.
സംഘഗാനം അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കൂടി വിട്ടകലുകയാണ്.

പൊൻ‌വീണേ എന്നുള്ളിൽ മൌനം വാങ്ങൂ
ജന്മങ്ങൾ പുൽ‌കും നിൻ
നാദം നൽ‌കൂ
ദൂതും പേറി നീങ്ങും മേഘം........

എന്ന് തുടങ്ങുന്ന ഗാനമാണ് പാടേണ്ടത്.ആദ്യമൊക്കെ താളത്തില്‍ പാടേണ്ട ആ പാട്ട് പിന്നീട്, പച്ചപനം തത്തേ.. പൊന്നാര പൂമുത്തേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ഈണത്തില്‍ പാടണം.
മലയാളത്തിലെ ആ ഗാനം അവതരിപ്പിക്കാന്‍ കഴിയാത്ത സംഘത്തലവന്‍ അവസാനം പിറകെ വന്ന് പിടികൂടി, ബലമായി പിടിച്ചുകൊണ്ടു പോയി. പിന്നെയും വഴുതിപ്പോന്നു.

ആ നടത്തം എത്തിപ്പെട്ടത് ആശ്വാസ കേന്ദ്രത്തില്‍ തന്നെയായിരുന്നു.
ഉള്ളില്‍ പൊള്ളുന്നുണ്ടായിരുന്നോ?. ഇല്ല.
മരുഭൂമിയില്‍ കടലോരത്ത് പണിതുയര്‍ത്തിയാ ആ പള്ളിയുടെ മൂലയില്‍,
ആരുമില്ല,
അടുക്കി വെച്ച വലിയ മുസ്ഹഫുകള്‍, നനുത്ത മുസല്ല.എത്രയോ കാല്‍പാദങ്ങളും മുഅ്മിനുകളുടെ നെറ്റിയും പതിഞ്ഞ സ്ഥലം.

രക്ഷിതാവിനോട് ..
നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചോര്‍ത്ത് നന്ദിക്ക് വേണ്ടി സുജൂദുകള്‍..
ഉള്ളിലെ നൊമ്പരത്തിന് ആശ്വാസം കണ്ടെത്താന്‍ കണ്ണീര്‍ വീര്‍ത്തി ളുഹ സൂറത്തോതിയ നിസ്കാരങ്ങള്‍...
ഓതി തീര്‍ക്കാനുള്ള സൂറത്തുകള്‍.
ആരുമില്ല. കിട്ടുമ്പോള്‍ പള്ളികളെ ഇങ്ങിനെ കിട്ടണം.ആരുമില്ലാതെ..... അപ്പോഴാണ് ദേവമേ... നിന്നെ എനിക്കറിയാന്‍ സാധിക്കുന്നുള്ളൂ...

േദനകള്‍ വേണം.
വേദനകളുണ്ടാകുമ്പോഴാണല്ലോ അല്ലാഹ്... നിന്നിലേക്ക് വല്ലാതെ വരുന്നത്.
നിന്നെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നത്.
ഉള്ള് പൊള്ളുന്നത്.അല്ലാത്ത പക്ഷം യാന്ത്രികമായിട്ടല്ലേ... പ്രാര്‍ഥനകള്‍ പോകുന്നത്.

ഇന്ന് കണ്ണുകളെ നീ കാത്തിട്ടുണ്ട്.
ശരീരത്തില്‍ ചെറിയ നൂല് മാത്രം അവേശേഷിച്ച് വന്ന മാംസ കഷ്ണങ്ങളുണ്ടായിട്ടും എന്തേ.. കണ്ണേ.. നോക്കാതിരുന്നത്.
കൂട്ട് കൂടാനും പാടാനും സംസാരിക്കാനും ടീം ചേര്‍ക്കാനൊക്കെ വന്നവരെയൊക്കെ ജാഡ കാണിച്ച് അവഗണിച്ച് മുന്നേറേണ്ടി വന്നു.
എന്തിന് നോക്കണം?
കാണാന്‍, നോക്കാന്‍ കൂടെ വന്ന ഒരാളുണ്ടല്ലോ...
എവിടെയെങ്കിലും ഇരിക്കുന്നുണ്ടാകും. എങ്കിലും അതിന്‍റെ ഊര്‍ജ്ജം ഇവിടമാകെ പകരുന്നുണ്ട്.

പ്രണയമേ.....
ഒരാളെ അടിമുടി മാറ്റിമറിക്കാന്‍ കടപുഴക്കി വീഴ്ത്താന്‍ ,
സമതലങ്ങളും മലനിരകളും ഒഴുകിപ്പരന്നു താണ്ടാന്‍ നിന്‍റെ കഴിവിനെ അംഗീകരിക്കാതിരിക്കാനാവില്ല.

കൂട്ടം തെറ്റിയായിരുന്നു എല്ലാം.എന്നും കളിക്കുന്നവരോടൊപ്പ മല്ല ഇന്നത്തെ കളി,
കളിക്കാന്‍ കൂട്ടാതെ എന്നും വളയത്തില്‍ മാത്രം ജീവിതം കറക്കുന്നവര്‍,
ഒരു ബിരുദ കോഴ്സ് നേടിയ വിത്യാസം മാത്രമല്ലേ... അവരും നാമുമുള്ളൂ...
എന്നിട്ടും രണ്ടാം കിടക്കാരാക്കി മാറ്റാനെന്തധികാരം ?
അങ്ങിനെ ഒറ്റപ്പെട്ടവരോടൊപ്പം കളിക്കുമ്പോള്‍, അവര്‍ക്കൊരു കമ്പനി നല്‍കുമ്പോള്‍ ഇടിഞ്ഞു വീഴുന്നത് ഉള്ളില്‍ രൂപപ്പെടുന്ന മേധാവിത്വത്തിന്‍റെ , അധ്യാപക വേഷത്തിന്‍റെ ജാഡകളാണ്.എല്ലാം ഇല്ലാതായി ഒരു യഥാര്‍ത്ഥ മനുഷ്യനാവണം.