Pages

Sunday, May 21, 2017

ഇക്കരെ നിക്കുമ്പോള്‍‍ അക്കരെ പച്ച

 നമ്മുടെ ജീവിത കഥകള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ആസ്വദിച്ച് വായിക്കാനുള്ളതോ നേരംപോകാനുള്ളതോ ഒക്കെയാവാം. പക്ഷെ നമുക്കത് ജീവിച്ചുപോയതിന്‍റെ തെളിവുകളാണ്. അല്ലാതെ വേദനകള്‍ പങ്കുവെച്ചത് കൊണ്ടുള്ള സെന്‍റിമെന്‍സ് ജീവിതത്തില്‍ ഒരു ഉപകാരവുമില്ല എന്ന് മാത്രമല്ല... പ്രാക്ടിക്കല്‍ ലോകത്ത് അതുകൊണ്ട് ബുദ്ധിമുട്ടേ ഉണ്ടാവുകയുള്ളൂ.. പ്രത്യേകിച്ച് നമ്മേ കുറിച്ച് മോശകരമായ അഭിപ്രായമേ ഉണ്ടാവുകയുള്ളൂ.എങ്കിലും ജീവിതം സുതാര്യമാകണമെന്ന രാഷ്ട്രീയം ഉള്ളവരും ലോകത്തുണ്ടല്ലോ... അല്ലാതെ ഉള്ളില്‍ ഒന്ന് കൊണ്ടുനടന്ന് മറ്റൊന്ന് നടക്കുന്ന മലയാളിയുടെ ആ ഹിപ്പോക്രസിയോട് ലവലേശം സമരസപ്പെടാനാകില്ല. ചത്താലും ചങ്കിലുള്ള സത്യം കൊണ്ടുനടക്കണം.മാത്രമല്ല എഴുത്ത് തരുന്ന ആശ്വാസം അത് അനുഭവിച്ചവര്‍ക്ക് അറിയൂ...


ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ പല ബ്ലോഗ് പോസ്റ്റ് എഴുതുമ്പോഴും അടുത്തതിലേക്ക് ഒന്നും മാറ്റിവെക്കാറില്ല. കാരണം ഈ ബ്ലോഗ് പോസ്റ്റോടെ ചിലപ്പോള്‍ മരണപ്പെട്ടേക്കാം. ഹൃദയം മുറിഞ്ഞ് , വേദനിച്ച് പൊട്ടുന്നത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ... പലപ്പോഴും ആ വേദന സഹിക്കവയ്യാതെ സ്വയം മരണത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എഴുത്തും മതപരമായ വിശ്വാസങ്ങളും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വചനങ്ങളാണ് രക്ഷക്കെത്തുക. മോട്ടിവേഷന്‍ ക്ലാസുകള്‍ ഏറെ കേട്ടിട്ടുണ്ടെങ്കിലും അതേക്കാളേറെ ഊര്‍ജവും ആശ്വാസവും തരുന്നതാണ് തൗഫീഖ് ചൗധരിയുടെ ഈ പ്രസംഗം.

സൂറത്തു ളുഹ, അല്ലാഹു പ്രവാചകനെ ആശ്വിസിപ്പിച്ചതാണെങ്കില്‍ അത് നമ്മുടെ അനുഭവത്തിലേക്ക് പകര്‍ത്തുമ്പോള്‍ അതു നമ്മെ ُആശ്വസിപ്പിക്കുന്നതാണെന്ന് . ( നീ സങ്കടപ്പെടേണ്ട.... ഇപ്പോഴുള്ളതിനേക്കാള്‍ നല്ല ഹൈറ് നിനക്കുണ്ടാകും ) ഉള്ളില്‍ നിന്ന് ആരോ പറയും. യത്തീയമായി വളര്‍ന്നിട്ടും നിന്നെ ഞാന്‍ ഇവിടെ എത്തിച്ചില്ലേ.... എന്ന ചോദ്യം നമ്മോട് തന്നെ അല്ലാഹു ചോദിക്കുകയാണെന്ന് തോന്നും. അതുകൊണ്ട് നിന്നോട് പറയുവാനുള്ളത്... ഒന്നു മാത്രമാണ്. ചോദിച്ചു വരുന്നവനെ നീ അവഗണിക്കരുത്..
പണമില്ലാത്ത പിച്ചക്കാരനായി നിനക്ക് തോന്നിയേക്കാം. എങ്കിലും നീ അത് ചെയ്യരുതെന്ന സന്ദേശം തന്നെയല്ലേ... സൂറത്തുള്ളുഹ നിന്നോട് സംവദിക്കുന്നത് ?

ഈ ലോകത്ത് കുറെക്കാലം ജീവിക്കുമെന്ന് സ്വപ്നം കണ്ട് നടക്കുന്നവരോടും അതിനനുസരിച്ച് ഭാവിയിലെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്കൊന്നും ഈ വക കാര്യങ്ങള്‍ മനസ്സിലാകില്ല. പകരം ഇതൊക്കെ നമ്മുടെ ഇല്ലായ്മയെ ന്യായീകരിക്കാനുള്ള അടവു നയമായിട്ടേ അവര്‍ക്ക് തോന്നൂ.... അതുകൊണ്ട് അത്തരം ചിന്തകളുള്ളവരെ അല്ലാഹു രക്ഷിക്കട്ടെ... എന്ന് മാത്രം പ്രാര്‍ഥിക്കാം.

അതുകൊണ്ട് ക്ഷമിക്കുക നാം.
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ
O you who believe, seek help through patience and prayer. Verily, Allah is with the patient. Surat Al-Baqarah 2:153

ഈ ലോകത്ത് നിങ്ങള്‍ ഒരു തികഞ്ഞ പരാജിതാനാകും. പക്ഷെ നമുക്ക് സന്തോഷിക്കാവുന്ന മറ്റൊരു ജീവിതം വരാനുണ്ടല്ലോ.. അല്ലെങ്കില്‍ വിശ്വാസിയാണെന്ന് പറഞ്ഞ് നടക്കുന്നതിലെന്താണ് കാര്യം?

സ്ത്രീ എത്രയോ മഹത്വവത്ക്കരിച്ച ജന്മമാണ്. എന്നാല്‍ ഇന്ന് കേള്‍ക്കുന്ന പലതും സ്ത്രീയിലുള്ള വിശ്വാസം തന്നെ ഇല്ലാതാക്കുന്നതല്ലേ...
ഇന്ന് മാത്രം കേള്‍ക്കേണ്ടി വന്ന കഥകള്‍.
ആലപ്പുഴ.
എട്ട് വര്‍ഷത്തോളം ആരിഫിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു ശഹന. സ്കൂള്‍ ജീവിത കാലംതൊട്ടേയുള്ള ബന്ധമായിരുന്നു. കഴിഞ്ഞ ആഴ്ചവരെ അവര്‍ ബൈക്കില്‍ കറങ്ങി. പാര്‍ക്കില്‍ പോയി. പലതും പങ്കുവെച്ചു. പോളി ടെക്നിക്കില്‍ നിന്ന് ഡിപ്ലോമയൊക്കെ കഴിഞ്ഞ് തരക്കേടില്ലാത്ത ജോലിയൊക്കെയായി കഴിഞ്ഞ ആഴ്ച അവന്‍ അവളുടെ വീട്ടിലേക്ക് ചെന്നു വിവാഹം ആലോചിച്ചു. ഇതിനിടെ രണ്ടാഴ്ച മുമ്പ് അവള്‍ക്ക് മറ്റൊരു ബിസിനസുകാരന്‍റെ ആലോചനവന്നിരിക്കുന്നു. ആരിഫ്- ശഹന ബന്ധം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നിട്ടും ശഹനയുടെ വീട്ടുകാര്‍ സാധാരണപോലെ അത് എതിര്‍ക്കുക തന്നെ ചെയ്തു. ആരിഫിനേക്കാള്‍ നല്ല ഫാമിലി കിട്ടിയ സന്തോഷത്തിലായിരുന്നു അവര്‍. രക്ഷിതാക്കള്‍ അങ്ങിനെയല്ലേ ചിന്തിക്കൂകയുള്ളൂ.. പക്ഷെ അവസാനമായി ആരിഫ് അവളെ നേരില്‍ കണ്ട് ചോദിക്കാന്‍ ആരിഫ് ശ്രമിച്ചെങ്കിലും നടന്നില്ല.അവസാനം സുഹൃത്ത് ശറഫൂ അവളെ വീട്ടില്‍ ചെന്ന് തന്നെ ചോദിച്ചു.
സംഗതിയൊക്കെ ശരിയാണ്.
പക്ഷെ ആരിഫ് എനിക്കൊരു നേരം പോക്കായിരുന്നു.എന്‍റെ പ്രായത്തില്‍ എന്നിലെ ഹോര്‍മോണുകളെ ഉണര്‍ത്താന്‍ എനിക്കൊരാളാവശ്യമായിരുന്നു.ഇപ്പോ എന്‍റെ വീട്ടുകാരെല്ലാം സന്തോഷത്തിലാണ് .അവരുടെ സന്തോഷം എതിര്‍ത്ത് ഞാനില്ല.
ശഹനയുടെ ഭാഗം അവിടെ തീര്‍ന്നു. ആരിഫിന്‍റെ പാതി ജീവിതവും. വെന്തകാലുമായി നടക്കുന്ന, നാട്ടിലും വീട്ടിലും പരിഹാസ കഥാപാത്രമായി, കാലുവെന്ത തെരുവ് നായയെപ്പോലെ അവരൊക്കെ ജീവിക്കുന്നു.
ഇതൊന്നും കഥയല്ലവായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ കഥയായി തോന്നാം.
എല്ലാവരും ആഘോഷത്തോടെ കണ്ടിരുന്ന ഒരു ദിവസം പള്ളി കഴിഞ്ഞിറങ്ങുമ്പോഴാണ് സുഹൃത്ത് സ്വകാര്യ സംഭാഷണത്തിന് മരത്തണലിലേക്ക് വിളിച്ചത്. എടാ.. നിന്നോടെങ്കിലും അത് പറഞ്ഞില്ലെങ്കില്‍ ഞാന്‍ തുങ്ങിച്ചാകും .അധിക മുഖവുരയോ , വിവരണമൊന്നുമില്ലാതെ അവന്‍ പറഞ്ഞു. എന്‍റെ …........... ന് നമ്മുടെ …...........മായി ബന്ധമുണ്ടെടാ.... വെറുമൊരു ബന്ധമല്ല. ശാരീരിക ബന്ധം. പുരുഷനായ ഞാന്‍ ജീവിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. പക്ഷെ എന്‍റെ കുഞ്ഞുങ്ങള്‍....
അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അന്ന് വെച്ചുണ്ടാക്കിയ ബിരിയാണിയും ബീഫൊക്കെ വയറ്റിലേക്ക് ശരിക്കിറങ്ങിയില്ല. പലപ്പോഴും ഭക്ഷണം ചങ്കില്‍ കെട്ടി. വീട് വിട്ടിറങ്ങി. വിചനമായ സ്ഥലത്ത് പോയി മണിക്കൂറുകളോളം കരഞ്ഞു. ആ പറമ്പില്‍ ക്ഷീണിച്ചുറങ്ങി. ഒരേ സമയം രണ്ട് പേരെ വഞ്ചിക്കാന്‍ എങ്ങിനെ സാധിക്കുന്നു. ഇനി ശാരീരകമായി ബന്ധമില്ലെങ്കിലും മാനസികമായി അത് പാടുണ്ടോ...? എന്താണ് നമ്മുടെ ലോകമിങ്ങനെ. ഇത്രയും വൃത്തികെട്ടവരാണോ ഈ ജന്മങ്ങള്‍.

ചലചിത്രങ്ങളില്‍ മാത്രമായി കണ്ടിരുന്ന പലതും ഇന്ന് നിത്യ ജീവിതത്തില്‍ ഭാഗമാവുകയാണ്. ഫലത്തില്‍ ആ വര്‍ഗത്തോട് തന്നെ വെറുപ്പ് തോന്നിയാണ് അല്‍പ്പമെങ്കിലും ആശ്വാസം കണ്ടെത്തുന്നത്.

മൂന്ന് തവണയെങ്കിലും കണ്ട ഒരു ചലചിത്ര ഭാഗമുണ്ട്. മഹേഷിന്‍റെ പ്രതികാരത്തില്‍ കാനഡയിലെ ന്ഴ്സ് ജോലിക്കാരനെ കിട്ടിയ അവന്‍റെ പ്രിയ കാമുകി യാത്ര പറയുന്നൊരു ഭാഗം.