Pages

Friday, September 21, 2018

ചിറകൊടിഞ്ഞ രാജകുമാരന്‍


നീ പറഞ്ഞപ്പോഴാണ്,

പല്ലിന്‍റെ വിടവ്
കണ്ണാടിയില്‍ നോക്കിയത്.

തലയുടെ ഉള്ള്
തലയോട്ടിയായി തോന്നിയത്.

എന്തിവലിഞ്ഞ് അളന്നിട്ടും
ഉയരം
2 സിഎം കുറവായി തോന്നിയത്.

തടിച്ചുപോയവന്‍
മെലിഞ്ഞ്
ഉരുകി തീര്‍ന്നത്.

ഇനിയും നീ ആ അപ്രിയ സത്യം
പറയാതിരിക്കൂ..
ഇല്ലാതായി പോകുന്നത്
ആ പാവം
ഉമ്മായുടെ ചെറിയ
രാജകുമാരനാണ്.


Sunday, September 16, 2018

കുറിപ്പുകള്‍


കമുങ്ങിന്‍ തോപ്പിലെ ചെളിനിറഞ്ഞ
വഴിയിലൂടെ
ഇമ്പിച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍
ചൂണ്ടുവിരലറ്റത്ത്
നിന്‍റെ കൈയുണ്ടായിരുന്നു.
ഇമ്പിച്ചിയാരായിരുന്നുവെന്നും
നമുക്കെന്തായിരുന്നുവെന്നും
നിനക്ക് പറഞ്ഞു തന്നു.
ഇപ്പോള്‍ എനിക്കറിയാം,
നീയതൊന്നും കേട്ടിട്ടില്ലെന്ന്.
പക്ഷെ
കാവിലെ ആല്‍ മരം മുതല്‍
തോട്ടിലെ മീന്‍ കുഞ്ഞുങ്ങള്‍ വരെ
അക്കഥ കേട്ടിരിക്കുമെന്ന്
എനിക്കുറപ്പുണ്ട്.

പാല്‍കാച്ചല്‍ ചടങ്ങില്‍
ഓരോ നിറങ്ങള്‍,മൂലകളിലെയും തീരുമാനങ്ങളില്‍
നേതൃത്വമായി നീയുണ്ടായിരുന്നു
ഉമ്മയുടെ വലതുഭാഗത്തായി.
അതിഥികളെ നീ വിളിച്ചിരുത്തി.


കുറവുകള്‍
കരുതലാക്കാനാകുമെങ്കില്‍
നിനക്ക് അധികമായുള്ളത്
അന്യമാണെന്നറിയാനാവുമെങ്കില്‍
കൂടെ നടക്കാം.

Tuesday, September 4, 2018

കുറവുകള്‍

കുറവുകള്‍
കരുതലാക്കാനാകുമെങ്കില്‍
നിനക്ക് അധികമായുള്ളത്
അന്യമാണെന്നറിയാനാവുമെങ്കില്‍
കൂടെ നടക്കാം.

പാല്‍ കാച്ചല്‍


പാല്‍കാച്ചല്‍ ചടങ്ങില്‍
ഓരോ നിറങ്ങള്‍,മൂലകളിലെയും തീരുമാനങ്ങളില്‍
നേതൃത്വമായി നീയുണ്ടായിരുന്നു
ഉമ്മയുടെ വലതുഭാഗത്തായി.
അതിഥികളെ നീ വിളിച്ചിരുത്തി.



എത്തിപ്പെട്ട വഴികള്‍


ഇന്ന്
വന്നിരുന്നു ഞാന്‍
നിന്‍റെ ചാരത്ത്.
നീ അറിഞ്ഞിട്ടുണ്ടാകില്ല.
അല്ലെങ്കിലും
എന്നാണ് നീ അറിഞ്ഞിട്ടുള്ളത്.

നമുക്കിടയില്‍
ഒരു മതിലുണ്ടായിരുന്നു.
ശരീരത്തിന്‍റെ അസുഖത്തിന്
ശരീരത്തില്‍ തന്നെ മരുന്നുണ്ടെന്ന്
എഴുതിവെച്ച മതില്‍.
കേശവന്‍നായരുടെ
മുമ്പില്‍ തീര്‍ത്ത
അതെ മതില്‍
നമുക്കിടയില്‍.

ഇരുവഞ്ഞിപ്പുഴയോരത്ത്
മഴ നനഞ്ഞു നിന്ന്,
കെട്ടിടത്തിന് ചുറ്റും
നെട്ടോട്ടമോടിയത്
ആകാശത്തിന്നറിയാം.

മരങ്ങള്‍ താണ്ടിയുള്ള
യാത്രയില്‍
മഴയില്‍ ഹൃദയം കുളിര്‍ന്നു.

ക്ഷണിക്കാതെ വന്ന
മിന്നാമിനുങ്ങള്‍
അല്‍പ്പ നേരമെങ്കിലും
കൂരിരുട്ടായ ജീവിതത്തില്‍
വെളിച്ചം പകര്‍ന്നപോലെ.

Why did I go there ?
There was no answer

പോകാതിരിക്കാന്‍ ശ്രമിച്ചു
പക്ഷെ
ഹൃദയത്തിന്‍റെ തടവറ
തീര്‍ക്കും വേലികള്‍.


അങ്ങോട്ടിറങ്ങിയതല്ല
എന്നിട്ടും
നിന്‍റെ നിശ്ചയം
എന്നെ
അവിടെയെത്തിച്ചു.

Friday, August 17, 2018

ഇന്പിച്ചി


കമുങ്ങിന്‍ തോപ്പിലെ ചെളിനിറഞ്ഞ
വഴിയിലൂടെ
ഇമ്പിച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍
ചൂണ്ടുവിരലറ്റത്ത്
നിന്‍റെ കൈയുണ്ടായിരുന്നു.
ഇമ്പിച്ചിയാരായിരുന്നുവെന്നും
നമുക്കെന്തായിരുന്നുവെന്നും
നിനക്ക് പറഞ്ഞു തന്നു.
ഇപ്പോള്‍ എനിക്കറിയാം,
നീയതൊന്നും കേട്ടിട്ടില്ലെന്ന്.
പക്ഷെ
കാവിലെ ആല്‍ മരം മുതല്‍
തോട്ടിലെ മീന്‍ കുഞ്ഞുങ്ങള്‍ വരെ
അക്കഥ കേട്ടിരിക്കുമെന്ന്
എനിക്കുറപ്പുണ്ട്.

Saturday, May 19, 2018

ദുര്‍ബലര്‍


വിളിക്കണോ? വോയ്സ് നോട്ട് അയക്കണോ? അതോ ടെക്സ്റ്റണോ എന്നിങ്ങനെ പലവിധ ഒപ്ഷനുണ്ടെങ്കിലും അവയിലേറ്റവും പ്രയാസമേറിയത് ഓരോ അക്ഷരവും കുത്തിപെറുക്കി ടൈപ്പ് ചെയ്യല്‍ തന്നെയായിരിക്കും.
ലൗ ലെറ്റര്‍ എഴുതേണ്ട കാലത്ത് അതിനനവസരം കിട്ടാത്ത പയ്യന്‍ ( പയ്യനൊക്കെ മാറി നരച്ചുതുടങ്ങിയ പ്രായംതെറ്റിയവനായിട്ടുണ്ട്) ഇപ്പോ ടൈപ്പികൊണ്ടേയിരിക്കുകയാണ്. ഉറക്കം രണ്ടുദിവസത്തേത് വന്ന് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.