കമുങ്ങിന്‍ തോപ്പിലെ ചെളിനിറഞ്ഞ
വഴിയിലൂടെ
ഇമ്പിച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍
ചൂണ്ടുവിരലറ്റത്ത്
നിന്‍റെ കൈയുണ്ടായിരുന്നു.
ഇമ്പിച്ചിയാരായിരുന്നുവെന്നും
നമുക്കെന്തായിരുന്നുവെന്നും
നിനക്ക് പറഞ്ഞു തന്നു.
ഇപ്പോള്‍ എനിക്കറിയാം,
നീയതൊന്നും കേട്ടിട്ടില്ലെന്ന്.
പക്ഷെ
കാവിലെ ആല്‍ മരം മുതല്‍
തോട്ടിലെ മീന്‍ കുഞ്ഞുങ്ങള്‍ വരെ
അക്കഥ കേട്ടിരിക്കുമെന്ന്
എനിക്കുറപ്പുണ്ട്.
പാല്‍കാച്ചല്‍ ചടങ്ങില്‍
ഓരോ നിറങ്ങള്‍,മൂലകളിലെയും തീരുമാനങ്ങളില്‍
നേതൃത്വമായി നീയുണ്ടായിരുന്നു
ഉമ്മയുടെ വലതുഭാഗത്തായി.
അതിഥികളെ നീ വിളിച്ചിരുത്തി.
കുറവുകള്‍
കരുതലാക്കാനാകുമെങ്കില്‍
നിനക്ക് അധികമായുള്ളത്
അന്യമാണെന്നറിയാനാവുമെങ്കില്‍
കൂടെ നടക്കാം.