നീ
പറഞ്ഞപ്പോഴാണ്,
പല്ലിന്‍റെ
വിടവ്
കണ്ണാടിയില്‍
നോക്കിയത്.
തലയുടെ
ഉള്ള്
തലയോട്ടിയായി
തോന്നിയത്.
എന്തിവലിഞ്ഞ്
അളന്നിട്ടും
ഉയരം
2 സിഎം
കുറവായി തോന്നിയത്.
തടിച്ചുപോയവന്‍
മെലിഞ്ഞ്
ഉരുകി
തീര്‍ന്നത്.
ഇനിയും
നീ ആ അപ്രിയ സത്യം
പറയാതിരിക്കൂ..
ഇല്ലാതായി
പോകുന്നത്
ആ
പാവം
ഉമ്മായുടെ
ചെറിയ
രാജകുമാരനാണ്.