ഒറ്റക്കാവുമ്പോള്‍
ഉള്ളില്‍
കൂടുകൂട്ടിയ കിനാവുകള്‍
നിലാവുള്ള
രാത്രിയില്‍
ആരുമറിയാതെ
പതിഞ്ഞ
കാലടികളോടെ
നടക്കാനിറങ്ങും.
കൈവിരലുകള്‍
കൂട്ടിപ്പിടിച്ച്
തോളോട്
ചേര്‍ന്ന്
കിണുങ്ങിയും
പിച്ചിയും
വഴിവക്കിലെ
ചെടികളെ
തലോടി നുളളിയും
മഞ്ഞുപെയ്യുന്ന
പൂന്തോട്ടത്തിലെ
നടപ്പാതയിലൂടെ
മെല്ലെ..
ചുണ്ടില്‍
അന്നുവരെ പാടാത്ത
വരികളുടെ
മൂളലില്‍
മരങ്ങളിലെ
കിളികള്‍ കണ്‍തുറന്ന്
അസൂസയയോടെ
നമ്മുടെ
കണ്ണുകളിലേക്ക് നോക്കും.
ഫജര്‍
സ്വാദിഖിന്‍റെ
ചക്രവാള
സീമകള്‍ക്കപ്പുറത്തു നിന്ന്
മഞ്ഞ്മൂടിയ
മേഖങ്ങളെ വകഞ്ഞ്
ബാങ്കൊലിനാദം
വന്നണയും