ആ
ദിവസമെന്നാവും?
അന്ന്
നീ വന്ന്
നനുത്ത
മേനിയില്‍
നെറ്റിയില്‍
മെല്ലെ
ഉമ്മ
വെക്കും,
ഇതുവരെ
തരാന്‍ കഴിയാതെ പോയത്.
അന്നു
നീ
എന്‍റെ
ചെവിയില്‍ പറയില്ലേ..
ഞാനിത്ര
കാലം കേള്‍ക്കാന്‍ കൊതിച്ചത്
.
അന്നെങ്കിലും
എനിക്കായി
പൊഴിക്കാന്‍
രണ്ടിറ്റെങ്കിലുമുണ്ടാകില്ലേ..
നിന്‍റെ
കണ്ണില്‍,
ഞാനിത്രകാലം
പൊഴിച്ചതിന് പകരമല്ലെങ്കിലും.
ആ
ദിവസമെന്നാവും ?
അന്ന്
നീ യാത്രപോകും
നമ്മുടെ
ഫ്ളാഷ്
ബാക്ക് ലോകത്തേക്ക്
ബ്ലാക്ക്
ആന്‍റ് വൈറ്റ്
ചിത്രങ്ങള്‍
എവിടെയൊക്കെയോ
തെളിയും
ആ
ദിവസം എന്നാകും?
അടക്കം
ചെയ്ത രാത്രി
വീട്ടിലെ
സായാഹ്ന ചര്‍ച്ചയില്‍
ഞാനൊരു
വിഷയമായിവരാതിരിക്കില്ല-അവര്‍ക്ക്,
"എന്തായിരുന്നാലും
…..അവന്‍
ആളൊരു…"
പിന്നെല്ലാവരും
മൗനത്തിലാവും.
എനിക്കറിയാം
അന്ന്
നീ പ്രാര്‍ഥിക്കും
ആദ്യത്തേയും
അവസാനത്തെയും
പ്രാര്‍ത്ഥന
നൂലാല്‍ ബന്ധം.
ആ
ദിവസമെന്നാകും?
കാരണങ്ങളുണ്ടാകാത്ത
ഭൂമിയിലെ
ആദ്യത്തെയും
അവസാനത്തെയും ദിവസം.
അന്നത്തെ
വസന്തത്തില്‍
ഒരു
പുഷ്പമെന്‍ കുടീരത്തില്‍
വെക്കാന്‍
ബുദ്ധിമുട്ടാവില്ലല്ലോ..
നീ
വരാഞ്ഞതിലല്ല പ്രിയേ,
പോകുന്നതില്‍ മാത്രമായിരുന്നു പരാതി
കാത്തിരിക്കുന്നു.
ആ
ദിവസം എന്നാകും ?