ഇന്നലെ
ഒരു നായ എന്‍റെ അരികില്‍
വന്നിരുന്നു.
പ്രവാസ
ലോകത്തെത്തിയിട്ട് രണ്ടു
വര്‍ഷമായിട്ട് ഇന്നലെയാണ്
അതിനുള്ള ഭാഗ്യമുണ്ടായത്.
നാട്ടിലെ
തെരുവ് നായയെപ്പോലെ തന്നെ.
പക്ഷെ
, പുള്ളിയെന്തോ
ചുറ്റും കറങ്ങി അരികിലേക്ക്
വന്നിരുന്നു.
പ്രവാസലോകത്തെ
പ്രതീക്ഷകള്‍ക്കും
സ്വപ്നങ്ങള്‍ക്കുമിടയിലെ
ഏകാന്തതയൊഴിവാക്കാന്‍ നിരന്തരം
ഫോണ്‍ വിളിക്കുമായിരുന്നു.
ഒഴിഞ്ഞ
ഏതെങ്കിലും ബില്‍ഡിംഗിന്‍റെ
സമീപത്തോ റോഡരുകിലോ ഒക്കെയാവും
ഏകാന്തത കണ്ടെത്തുക.ചിലപ്പോള്‍
അത് മണിക്കൂറുകളോളം നീളും.
പക്ഷെ
ഇന്നെനിക്ക് കൂട്ടായി ഈ നായ
വന്നിരിക്കുകയാണ്.
കുറെ
നേരം അതെന്‍റെ മുഖത്തേക്ക്
തന്നെ പാവ ഭാവത്തില്‍ നോക്കുകയാണ്.
അവനറിയുന്നുണ്ടാവുമോ
ഞാനെന്താണ് സംസാരിക്കുന്നതെന്ന്.
മുന്നിലെ
കൈയില്‍ ഊന്നി നിന്ന് കുറെ
നേരം അങ്ങിനെ നോക്കി നിന്ന്
ഉച്ചത്തില്‍ ഒന്നു കുരച്ച്
പുള്ളി ഒന്ന് കറങ്ങാന്‍
പോയി.വീണ്ടും
മുന്നിലേക്ക് തന്നെ.
വീണ്ടും
എന്‍റെ നേര്‍ക്ക് കുരക്കുകയാണ്.
നാട്ടില്‍
തെരുവ് പട്ടികളുടെ അക്രമത്തില്‍
പരുക്കേറ്റവരെ അപ്പോള്‍
ഓര്‍മ്മ വന്നു.
കല്ലെടുത്ത്
എറിഞ്ഞു നോക്കി.
എവിടെ..
ആള് പിന്നേം
വരാണ്.
എന്‍റെ
സംഭാഷണം നീളുകയാണെന്ന്
മനസ്സിലാക്കിയതോടെ കക്ഷി
അവിടെ കിടന്നുറങ്ങി.