ഇല്ല,
പ്രത്യേകിച്ചൊന്നുമില്ല
പ്രാര്‍ഥനക്കായി
മിഴിയടയുമ്പോള്‍
വഹിക്കുന്നത്
നിന്നോര്‍മ്മകളാണെന്ന്
ദൈവത്തിന്‍റെ
പരാതി.
ഇല്ല,വേറെ
കുഴപ്പമൊന്നുമില്ല,
നിന്നെ
കാണുമ്പോള്‍ മാത്രം
ചോര്‍ന്ന്
പോകുന്നു ധൈര്യം .
ഇല്ല,
എനിക്കൊന്നുമില്ല
രാത്രി
കിനാക്കളില്‍ നിന്‍റെ പേര്
വിളിച്ചുറക്കെ
കരയുന്നത് ശല്യമാണെന്ന്
സഹമുറിയന്‍റെ
പരാതി.
ഇല്ല,
പോയിട്ടില്ല
ശീതികരിച്ച
ഫ്ളാറ്റിലേക്ക്
ശയനത്തിന്
മേനി കിട്ടിയിട്ടും.
ഒന്നുംകൊണ്ടല്ല,
സൂക്ഷിച്ചുവെക്കുന്നത്
നാളെയെ
സ്വപ്നം കാണുന്നതോണ്ടാവും.
ഇല്ല,
അധികം
ഇല്ലായ്മയില്ല
നിന്നെത്തേടിയിറങ്ങിയ
പതിനായിരം സന്ദേശങ്ങളൊഴികെ
നാവിന്‍തുമ്പില്‍ അവ കടിച്ചിറക്കി.
പതിനായിരം സന്ദേശങ്ങളൊഴികെ
നാവിന്‍തുമ്പില്‍ അവ കടിച്ചിറക്കി.
ഇല്ല,
മതിയാകുന്നില്ല
നിന്നെ
കുറിച്ചെഴുതുമ്പോള്‍ -മഷി
ഇനി
നിര്‍ത്താനായില്ലെന്ന്
കടലാസുകള്‍ക്ക്
പരാതി.
ഇല്ല,
വേറെ
ആഗ്രഹങ്ങളൊന്നുമില്ല
കല്ലറയില്‍
നെഞ്ചിലേക്ക് എറിയുന്ന
മണ്ണില്‍
നിന്‍റെ
ഒരു പിടി മണ്ണുണ്ടാവില്ലല്ലോ
എന്നാണ്
ആത്മാവിന്‍റെ പരാതി.
(സിറാജ് ഞായറാഴ്ച സപ്ലിമെന്‍റില്‍ 19-3-17 ന് ദുബൈ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്.)
അച്ചടിച്ചത് വായിക്കാന്‍
അച്ചടിച്ചത് വായിക്കാന്‍