ഏഴാമതായി
അവള്‍ വന്നപ്പോള്‍
ഞങ്ങള്‍
ആണുങ്ങള്‍ക്കിടയില്‍
അവള്‍
അധികപറ്റായി.
ഇനി
ഇവളെ കൂടി ...
രണ്ടാമതൊരാളുണ്ടായതാണല്ലോ
മുഴുവന്‍
അനുഭവിപ്പിക്കാനാകാതെ
വിഷമത്തിലാക്കിയത്.
ആണുങ്ങളും
പണ്ടെ അധികപറ്റാണ്.
പ്രത്യുത്പാദനത്തിന്
ആണെന്തിനാണ് കുന്നോളം?