Pages

Wednesday, May 4, 2011

നീ ഉസാമയുടെ ആളല്ലേ...?


ഇന്ന്‌ കേരളീയ സമൂഹത്തില്‍ നമ്മള്‍ ഒരു നിലപാടെടുക്കുമ്പോള്‍ ആകെ രണ്ട്‌ ഒപ്‌ഷനേ....ഉള്ളൂ എന്നാണ്‌ തോന്നുന്നത്‌.
ഡോ.ബി ഇഖ്‌ബാല്‍ അഭിപ്രായപ്പെട്ടത്‌പോലെ കേരളക്കാരന്റെ ചിന്താരീതി ഡിജിറ്റല്‍ സിഗ്നലിനെപോലെയാണ്‌.0,1 എന്നീ നമ്പറുകള്‍ മാത്രമെ ഇവിടെ പരിഗണിക്കൂ എ്‌ന്നതാണ്‌ ഇതിന്റെ പ്രത്യേകത.
ഏതെങ്കിലും വിഷയത്തെ വിമര്‍ശിച്ചാല്‍ അയാള്‍ പിന്നെ അനികൂലിക്കുന്ന വിഭാഗത്തിലായിരിക്കും എന്നതാണ്‌ ആ രീതിയുടെ പ്രത്യേകത.

ഉസാമ ബിന്‍ലാദനെ വധിച്ച വാര്‍ത്ത അറിഞ്ഞ ഉടനെ എന്റെ രണ്ട്‌ സുഹൃത്തുക്കള്‍ ഉടനെ ചോദിച്ചു

".നീ പാക്കിസ്ഥാനില്‍പോകുന്നില്ലേ..?

തമാശ രൂപേണയാണെങ്കിലും അവരെ അങ്ങിനെ ചോദിപ്പിക്കാന്‍ പ്രചോദിപ്പിച്ച കാര്യം ഓര്‍ത്തപ്പോഴാണ്‌ അതിന്‌ പിന്നിലെ അപകടത്തെ കുറിച്ച്‌ എനിക്ക്‌ പേടിയായത്‌.


ഉസാമ ബിന്‍ലാദനെ അനുകൂലിക്കുന്നവരാണ്‌ ഞാനടക്കമുള്ള ഇവിടത്തെ മുസ്‌്‌ലിംങ്ങള്‍ എന്ന്‌ ചിന്തിപ്പിക്കാന്‍തരത്തില്‍ കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്‌ എന്നിടത്താണ്‌ ഇതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ.
തിരുവനന്തപുരം ജില്ലയിലെ മുസ്‌്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കുറച്ചു മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു സര്‍വെ നടന്നിരുന്നു.
ഉസാമയെ പിന്തുണക്കുന്ന കാര്യമെല്ലാം ആ സര്‍വെയിലെ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ അതൊന്നും അന്വേഷിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക്‌ സമയമില്ല. ദുരൂഹത നിറഞ്ഞ ആ സര്‍വെ നടത്തിയതിലെ ആസുത്രകര്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും.

ഏതൊരു സംഭവവും നടക്കുമ്പോഴും ഇവിടത്തെ ഓരോ മുസ്‌്‌ലിം നാമധാരിയുടെയും ഉള്ളില്‍ അല്‍പ്പം സംഘര്‍ഷം നേരിടുന്നുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നു.എം എന്‍ കാരശ്ശേരി മാഷെപോലുള്ളവര്‍ക്ക്‌ ഇത്‌ ബാധകമല്ല. ഈ അഭിപ്രായത്തോട്‌ വിയോജിപ്പുള്ളവരുണ്ടാകാം.
മതസംബന്ധമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും അഭിപ്രായം നടത്തുമ്പോഴെല്ലാം ഞാന്‍ ഇടക്കിടെ അവരോട്‌ പറയും.
`ഞാന്‍ എന്‍ഡിഎഫുകാരനോ, ജമാഅത്തുകാരനോ..അല്ല. ആശയപരമായും ഏതൊരു തരത്തിലും അവരോട്‌ യോജിക്കുന്നുമില്ല. "

ഇത്രയെങ്കിലും പറയാതെ പലപ്പോഴും സംഭാഷണം പൂര്‍ത്തിയാക്കാന്‍ എനിക്ക്‌ കഴിയാറില്ല. കാരണം നിലപാടുകള്‍ അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ ഏത്‌ പക്ഷത്താണെന്ന്‌ വ്യക്തമാകേണ്ടത്‌ എത്രമാത്രം വിഷമം പിടിച്ച കാര്യമാണ്‌...?