Pages

Wednesday, October 3, 2018

അടിച്ചമര്‍ത്തല്‍

അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ
ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേര്‍ത്ത്
അവള്‍ കഴുത്തു നീട്ടിക്കൊടുത്തു.

മാസമുറകളില്‍
അടിവയറ്റിലെ
പുളയുന്ന വേദനയെ കടിച്ചമര്‍ത്താന്‍
ഇത്ര പ്രയാസമുണ്ടായില്ല.

പാടില്ലെന്ന് അന്ത്യശാസനം നല്‍കിയിട്ടും
ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം
ആരോ മറുപടി നല്‍കികൊണ്ടിരുന്നു.

അകലെ നിക്കുമ്പോള്‍ ക്രൂരമായി
തോന്നിയവരൊക്കെയും
നിശ്ബ്ദതയുടെ സന്തോഷം
ആഘോഷിച്ചിരുന്നു

മരണം


മരിച്ചപോലെയങ്ങ്
മൗനമായി
മറന്ന് കളയും ചിലര്‍.

നാമോ, അവരുടെ
ഓർമ്മകളിൽ 
മരിച്ചങ്ങനെ..കഴിയും







കടപ്പാട്. ഹാരിസ്

Tuesday, October 2, 2018

അഭയം


നീയുണ്ടാകുമ്പോള്‍

എന്തിനാണ്

അഭയം തേടി വേറെ അലയുന്നത്?



ശയനത്തിന് മാടി വിളിക്കുമ്പോഴും

എങ്ങോ കാത്തിരിക്കുന്ന

അനന്തശയനത്തെ

സ്വപ്നം കണ്ട് രാവ് പകലാക്കി.

വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും

നിന്നെയോര്‍ക്കുമ്പോള്‍

അടിതെറ്റാതെയുറച്ച് കാലുകള്‍.

കാണാനായില്ലെങ്കിലും

കണ്ണുറവയുടെ തുള്ളികളില്‍

ഉപ്പു പുരട്ടിയത് നീയല്ലാതെ

വേറെയാരാണ്?



നീയുണ്ടാകുമ്പോള്‍

ഈ ചന്ദ്രനെന്ത്

നിലാവാണ്.



വരില്ലെന്നറിയുന്ന

വാഹനത്തിനായി

നീയുണ്ടാകുമ്പോള്‍

നാം കാത്തിരിക്കുന്നു.



പുഴയില്‍

നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.

അലക്ഷ്യമായി.

തുഴയാത്ത കാലത്തോളം

പുഴ തോണിയെ അക്കരെയത്തിക്കില്ല.

ശരികള്‍

ഓരോരുത്തരുടെയും
ശരികൾ
അവരുടെ അനുഭവങ്ങൾക്കും
ജീവിത സാഹചര്യങ്ങളിലും
അതിഷ്ഠിതമായിരിക്കുമത്രെ.

Monday, October 1, 2018

ഈസി

ഇക്കാലം വരെ
കൂടെയുണ്ടായിരുന്ന
എല്ലാം അറിയുന്ന
സിം 
വലിച്ചെറിഞ്ഞ്,
ഫോൺ ഫോർമാറ്റ്
ചെയ്ത്
പുതിയ സിം
ജീവിതരേയുടെ
സ്ലോട്ടിലിട്ടു.
ഇപ്പോള്‍ എല്ലാം
ശാന്തം !

അന്ധത

ദൈവമേ
ഒടുവിൽ
അവർ ജയിച്ചു.
ജയിപ്പിച്ചു.

ഞാനും നീയും
തോറ്റു.

Sunday, September 30, 2018

എത്ര ദിവസം ജീവിക്കും ?


മരങ്ങള്‍ ഭാഗ്യവാന്മാരാണ്.
അവര്‍ക്ക് കുറെക്കാലം ജീവിക്കാം.

what you want to contribute to this world ?
How do you spend your twenty thousand days?

ശരിക്കും ജീവിക്കാന്‍ മനുഷ്യന് സമയുണ്ടോ?
മരങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രയോ ദിവസങ്ങളുണ്ടാവും.പക്ഷെ മനുഷ്യന് ദിവസങ്ങള്‍ പരിമിതമായ എണ്ണമല്ലേ?
ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്.
60 മുതല്‍ 80വരെയാണ് ഇപ്പോഴത്തെ ശരാശരി life expectancy.
അങ്ങിനെ നോക്കുമ്പോള്‍ 80 വയസ് വരെ ജീവിച്ചാല്‍ തന്നെ ഇനി കേവലം 18,250 ദിവസം മാത്രമേ ഉള്ളൂ.

ആകെയുള്ള ആ പതിനെട്ടായിരം ദിവസംകൊണ്ട് എന്തൊക്കെയോ ചെയ്ത് തീര്‍ക്കാനുള്ള ഓട്ടത്തിലല്ലേ നാം.
സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, കാത്തിരിപ്പുകള്‍ അങ്ങിനെയങ്ങിനെ.. നിരവധിയുണ്ടാകും.

ജീവിതത്തെ കുറിച്ച് ചിന്തിച്ചാല്‍ അങ്ങിനെയാണ്. നാം ചിലപ്പോള്‍ ഫിലോസഫിയിലേക്ക് തിരിയും

ആകെയുള്ള ഈ പതിനെട്ടായിരം ദിവസം വെറുപ്പില്ലാതെ, വെറുപ്പിക്കാതെ, നശിപ്പിക്കാതെ മെല്ലെ കൊച്ചുകൊച്ചു കാര്യങ്ങളുമൊക്കെയായി സ്നേഹത്തില്‍ കഴിയുമ്പോഴാണ് ഈ ഭൂമി സ്വര്‍ഗമാകുന്നത്.

82 വയസ് വരെ ജിവീക്കുന്ന മനുഷ്യന് 30,000 ദിവസംപോലും ഇല്ലട്ടോ .
സംശയമുള്ളവര്‍ക്ക് 82 x 365 മള്‍ട്ടിപ്പിള്‍ ചെയ്തു നോക്കാം.